പരിസ്​ഥിതിദിനാചരണം

ഉദുമ: ഉദുമ ഹയർസെക്കൻഡറി എൻ.എസ്.എസ് കുട്ടികൾ കറിവേപ്പിൻതൈകൾ സ്കൂളിന് ചുറ്റുമുള്ള 30ഓളം വീടുകളിൽ നട്ടുകൊണ്ട് ഈവർഷത്തെ പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ തുടങ്ങി. പ്രവർത്തനോദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി അദ്ദേഹത്തി​െൻറ വീട്ടിൽ കറിവേപ്പിൻതൈ നട്ട് നിർവഹിച്ചു. പരിസ്ഥിതിദിനാചരണത്തി​െൻറ ഭാഗമായി നടുന്ന മരങ്ങൾ പിന്നീട് സംരക്ഷിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് കുട്ടികളെ വീടുകൾ സന്ദർശിച്ച് അവിടത്തെ മുതിർന്ന ആളുകളെ ഉൾപ്പെടുത്തി തൈകൾ നടാൻ േപ്രരിപ്പിച്ചത്. പ്രിൻസിപ്പൽ കെ.വി. അഷ്റഫ്, േപ്രാഗ്രാം കോഒാഡിനേറ്റർ അഭിരാം, അധ്യാപകരായ അയ്യപ്പൻ, വിശ്വനാഥ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.