MUST നാഗ വിമത നേതാവ്​ ഖപ്ലാങ്​ അന്തരിച്ചു

MUST നാഗ വിമത നേതാവ് ഖപ്ലാങ് അന്തരിച്ചു കൊഹിമ: നാഗാലാൻഡ് വിമത നേതാവ് ഷാങ്വാങ് ഷാങ്യുങ് ഖപ്ലാങ് (77) അന്തരിച്ചു. നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻഡ് (ഖപ്ലാങ് വിഭാഗം) സ്ഥാപകനായിരുന്നു. മ്യാന്മറിലെ കചിൻ പ്രവിശ്യയിലെ ടക്കയിലായിരുന്നു മരണമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന കപ്ലാങ്ങി​െൻറ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. മ്യാന്മറിലെ ഹെമി നാഗ വിഭാഗത്തിൽപ്പെടുന്ന ഖപ്ലാങ് അവിടം കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ വിമതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 1964ൽ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻഡിൽ ചേർന്ന ഖപ്ലാങ് 1988ലാണ് നേതൃത്വവുമായി തെറ്റി ഖപ്ലാങ് വിഭാഗം രൂപവത്കരിച്ചത്. 1980കളിൽ നിരവധി വിമത ആക്രമണങ്ങൾ നടത്തിയശേഷം 1997ൽ സർക്കാറുമായി സന്ധിയുണ്ടാക്കിയ ഖപ്ലാങ് പക്ഷേ 2015ൽ അതിൽനിന്ന് പിന്മാറി. പിന്നാലെ വിമതർ 2015 ജൂലൈ നാലിന് മണിപ്പൂരിൽ ആക്രമണം നടത്തി 18 സൈനികരെ വധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.