റമദാൻ മതപഠന ക്ലാസ്​

കുഞ്ചാർ: എസ്.കെ.എസ്.എസ്.എഫ് കുഞ്ചാർ ഇസ്സത്ത് നഗർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ മതപഠന ക്ലാസ് ജൂൺ 11ന് രാവിലെ കുഞ്ചാർ മമ്പഉൽ ഹിദായ മദ്റസ പരിസരത്ത് നടക്കും. ചൂട്ടൊപ്പിക്കൽ മംഗലം 11ന് പാലക്കുന്ന്: കരിപ്പോടി മീത്തൽവീട് തറവാട്ടിൽ നടത്തിയ വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവത്തി​െൻറ അവസാനചടങ്ങായ ചൂട്ടൊപ്പിക്കൽ മംഗലം ഞായറാഴ്ച നടക്കും. തെയ്യം കെട്ടുത്സവം അവസാനിച്ചുവെന്ന് ഔപചാരികമായി കഴകത്തേയും ദേശവാസികളെയും അറിയിക്കുന്ന ചടങ്ങാണിത്. ഉത്സവത്തി​െൻറ ഭാഗമായി തയാറാക്കിയ 'മറക്കളം' സുവനീർ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണൽ അംഗം ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. വൃക്ഷത്തൈ നട്ടു കാസർകോട്: ബ്ലോക്ക്തല വൃക്ഷത്തൈ നടീൽപദ്ധതി ഷിരിബാഗിൽ ജി.എൽ.പി സ്കൂളിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി. കബീർ ഉദ്ഘാടനം ചെയ്തു. എക്സ്റ്റൻഷൻ ഓഫിസർ സി. ജോസ്, ജേക്കബ്, മധൂർ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ്, ഹെഡ്മാസ്റ്റർ വീണ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വി.എം. മകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര മാസ്റ്റർ, അക്രഡിറ്റഡ് എൻജിനീയർ സഫാദ് അലി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.