കൃഷിവക​ുപ്പ്​ കിസാൻമേള

നീലേശ്വരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറയും ആത്മ കാസർകോടി​െൻറയും നേതൃത്വത്തിൽ കർഷകരെയും മറ്റ് പൊതുജനങ്ങളെയും കാർഷികമേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതി​െൻറ ഭാഗമായി നീലേശ്വരം കൃഷിഭവ​െൻറ നേതൃത്വത്തിൽ കിസാൻമേള നടത്തി. നഗരസഭ അനക്സ് ഹാളിൽ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി. ഗൗരി ഉദ്ഘാടനം ചെയ്തു. നീലേശ്വരം കൃഷി അസി. ഡയറക്ടർ ആർ. വീണറാണി പദ്ധതി വിശദീകരണം നടത്തി. നഗരസഭ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.എം. സന്ധ്യ, ടി. കുഞ്ഞിക്കണ്ണൻ, പി.പി. മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ പി.വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജലസംരക്ഷണത്തിനുള്ള വിവിധ കാർഷികമുറകളെ കുറിച്ച് ഡോ. പി.കെ. സന്ദീപ്, ഷാബി എന്നിവർ ക്ലാസെടുത്തു. കെ.പി. രമേശ് സ്വാഗതവും കെ. നാണുക്കുട്ടൻ നന്ദിയും പറഞ്ഞു. KISANMELA കൃഷിവകുപ്പി​െൻറ കിസാൻമേള നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.