ഹരിത വിദ്യാലയ പുരസ്കാരം പിലിക്കോടിന്

ചെറുവത്തൂർ: സംസ്ഥാന സർക്കാറി​െൻറ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ സ്കൂളുകൾക്ക് നൽകുന്ന ഹരിത വിദ്യാലയ പുരസ്കാരം പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ കരസ്ഥമാക്കിയത്. 50000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. സ്കൂളിൽ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ നടപടികൾ, മദ്യക്കുപ്പികൾ കൊണ്ട് ഉണ്ടാക്കിയ ശിൽപം, ജൈവപന്തൽ, കാവലാൾ ശിൽപം, വെള്ളം റീചാർജിങ്, സോളാർ കമ്പ്യൂട്ടർ ലാബ്, ഹരിത കലോത്സവം, കുളം സംരക്ഷണം, പരിസ്ഥിതി ബോധവത്കരണ ക്യാമ്പുകൾ, തടയണ നിർമാണം, തുണിസഞ്ചി വിതരണം, സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയിലെ പങ്കാളിത്തം എന്നിവയാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.