ൈബ്രറ്റ് സ്​റ്റുഡൻറ് സ്​കോളർഷിപ്​ അപേക്ഷ ക്ഷണിച്ചു

കാസർകോട്: വിമുക്തഭടന്മാരുടെ മക്കൾക്ക് സൈനികക്ഷേമ വകുപ്പ് നൽകുന്ന 2017--18 ലെ ൈബ്രറ്റ് സ്റ്റുഡൻറ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സാങ്കേതികവും തൊഴിൽപരവുമായ കോഴ്സുകൾക്കും പഠിക്കുന്ന കുട്ടികൾക്കും അപേക്ഷിക്കാം. കേരള ഗവ. സ്ഥാപനത്തിലോ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലോ കേന്ദ്രീയ വിദ്യാലയത്തിലോ പഠിക്കുന്നതും കഴിഞ്ഞ വർഷാവസാന പരീക്ഷയിൽ 50 ശതമാനം മാർക്കുള്ളതും രക്ഷകർത്താക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കുറവുള്ളതുമായ കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.sainikwelfarekerala.org ൽ ലഭിക്കും. രണ്ട് രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ 10,11,12 ക്ലാസിലെ കുട്ടികൾ സെപ്റ്റംബർ 15നകവും ഡിഗ്രി, പി.ജി ക്ലാസിലെ കുട്ടികൾ ഡിസംബർ 15നകവും ജില്ല സൈനികക്ഷേമ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 04994 256860. പ്ലസ്ടു സയൻസ് ബാച്ചിൽ ഒഴിവ് കാസർകോട്: പട്ടികവർഗ വികസന വകുപ്പി​െൻറ നിയന്ത്രണത്തിൽ പരവനടുക്കത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു സയൻസ് ബാച്ചിൽ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് കോമ്പിനേഷൻ) നിലവിൽ ഒഴിവുള്ള സീറ്റിലേക്ക് ഒരു ലക്ഷം രൂപക്ക് താഴെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികവർഗ വിഭാഗത്തിലെ കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2016-17 അധ്യയന വർഷത്തെ മാർക്ക് ലിസ്റ്റ് (േഗ്രഡ് ലിസ്റ്റ്) എന്നിവ സഹിതം അപേക്ഷ ഈ മാസം 14ന് രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04994 239969.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.