എസ്​.ടി.യു ഹെഡ്​പോസ്​റ്റ്​ ഒാഫിസ്​ ധർണ

കാഞ്ഞങ്ങാട്: കന്നുകാലി കശാപ്പ് നിരോധനം ഭരണഘടനാവിരുദ്ധമായ തീരുമാനമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ കാഞ്ഞങ്ങാട് മണ്ഡലം എസ്.ടി.യു കമ്മിറ്റിയുടെയും മീറ്റ് വര്‍ക്കേഴ്‌സ് യൂനിയ​െൻറയും (എസ്.ടി.യു) നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു മണ്ഡലം ജനറൽ സെക്രട്ടറി കരീം കുശാല്‍നഗര്‍ സ്വാഗതം പറഞ്ഞു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാൻ, ട്രഷറര്‍ സി.എം. ഖാദര്‍ ഹാജി, മണ്ഡലം മുസ്ലിം ലീഗ് മുന്‍ പ്രസിഡൻറ് ബഷീര്‍ വെള്ളിക്കോത്ത്, കര്‍ഷകസംഘം ജില്ല പ്രസിഡൻറ് കുഞ്ഞാമദ് പുഞ്ചാവി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് തെരുവത്ത് മൂസഹാജി, എസ്.ടി.യു മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് വടകരമുക്ക് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പടം: stu march കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ഹെഡ്പോസ്‌റ്റ് ഒാഫിസ് മാര്‍ച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.