വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു

കാസർകോട്: എം.എൽ.എമാരുടെ പ്രത്യേക വികസനനിധിയിൽനിന്നും വിവിധ പദ്ധതികൾക്ക് തുക അനുവദിച്ചു. പദ്ധതികൾക്ക് ജില്ല കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി. ഉദുമ മണ്ഡലത്തിൽ കെ.കുഞ്ഞിരാമൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ കരിവേടകം--ടെമ്പിൾ റോഡ് നിർമാണവും ടാറിങ്ങും നടത്തുന്നതിന് അഞ്ച് ലക്ഷം രൂപയും വടക്കേക്കര -കയ റോഡ് നിർമാണവും ടാറിങ്ങും 4,99,000 രൂപയും പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഈലടുക്കം-ദേവൻപൊടിച്ചപാറ റോഡ് നിർമാണവും ടാറിങ്ങിനും അഞ്ച് ലക്ഷം രൂപയും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ നവോദയ -കളത്തിങ്കാൽ റോഡ് നിർമാണവും ടാറിങ്ങിനും അഞ്ച് ലക്ഷം രൂപയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ കുശാൽനഗർ -കടിക്കാൽ ദിനേശ് കമ്പനി റോഡ് ടാറിങ്ങിന് അഞ്ച് ലക്ഷം രൂപയും കാസർകോട് മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ നൂഞ്ചം അംഗൻവാടി റോഡ് ടാറിങ്ങിനും കോൺക്രീറ്റിങ്ങിനും രണ്ട് ലക്ഷം രൂപയും കുമ്പടാജെ ഗ്രാമപഞ്ചായത്തിലെ മൗവ്വാർ സ്കൂൾ -ഓടമ്പാല റോഡ് ടാറിങ്ങിന് അഞ്ച് ലക്ഷം രൂപയും ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബാപ്പാലിപൊനം മസ്ജിദ് റോഡ് ടാറിങ്ങിന് നാല് ലക്ഷം രൂപയും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.