മത്സ്യമാർക്കറ്റ്​ ​പൊളിച്ചുനീക്കൽ പ്രശ്​നം താൽക്കാലിക പരിഹാരം

നീലേശ്വരം: ദേശീയപാതയിലെ മാർക്കറ്റ് ജങ്ഷനിലെ മത്സ്യമാർക്കറ്റ് പൊളിച്ചുനീക്കൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരം. കെട്ടിടം പൊളിച്ചുനീക്കാൻ അനുമതി തേടി ഹൈകോടതിയെ സമീപിച്ച കെട്ടിടമുടമ കെ. സലാം ഹാജിയുമായി ഹൈവേ മത്സ്യമാർക്കറ്റ് സംരക്ഷണസമിതി ഭാരവാഹികൾ ചർച്ചനടത്തി. പൊളിച്ചുനീക്കാൻ കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇനി കേസുമായി മുന്നോട്ടുപോകില്ലെന്ന് കെട്ടിടമുടമ മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു. സ്ഥിരം മത്സ്യമാർക്കറ്റ് കെട്ടിടം നിർമിക്കുന്നതുവരെ താൽക്കാലിക ഷെഡിൽ മത്സ്യവിൽപന തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.