റമദാൻ വിശേഷം: രണ്ടാം പത്തി​െൻറ തിരക്കിലേക്ക്​

കണ്ണൂർ: റമദാൻ രണ്ടാം പത്തിലേക്ക് കടന്നതോടെ ആരാധനാലയങ്ങൾക്കൊപ്പം വിപണിയും സജീവമായി. പച്ചക്കറി, പഴവിപണിയും മത്സ്യ-മാംസ വിപണിയുമെന്നപോലെ വസ്ത്രവിപണിയിലും തിരക്കേറുകയാണ്. നേരേത്ത പ്രവർത്തിച്ചുവരുന്ന കടകൾക്കൊപ്പം പുതിയ കടകളും വൻ ഒാഫറുകളുമായാണ് ആവശ്യക്കാരെ വരവേൽക്കുന്നത്. വിവാദങ്ങൾക്കിടയിലും മാംസവിപണിയിലും തിരക്കേറുകയാണ്. നേരേത്ത കോഴിയും ആടും തീന്മേശകളിൽ ചൂടുപറക്കുന്ന എണ്ണമറ്റ വിഭവങ്ങളായി മാറിയിരുന്നെങ്കിലും റമദാനിലെ ഭക്ഷണനിയന്ത്രണത്തി​െൻറ ഭാഗമായി ഇവയുടെ അളവ് കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, എണ്ണക്കടികളുടെ പ്രത്യേക കൗണ്ടറുകൾ വിവിധയിടങ്ങളിൽ കാണാം. നോമ്പുതുറയും തറാവീഹ് നമസ്കാരവും പരിഗണിച്ച് വസ്ത്രശാലകൾ വൈകീട്ട് തന്നെ അടക്കുമായിരുന്നു. എന്നാൽ, റമദാൻ 15 കഴിയുന്നതോടെ കടകൾ അർധരാത്രിവരെ തുറന്നിരിക്കും. കുടുംബസമേതം പർച്ചേസിനിറങ്ങുന്നവർ മിക്കവരും പകൽസമയങ്ങളിൽതന്നെ പൂർത്തിയാക്കി മടങ്ങും. കുട്ടികളുടെ വസ്ത്രമെടുക്കാനാണ് കുടുംബങ്ങൾ സമയം കൂടുതൽ ചെലവഴിക്കുക എന്നതിനാൽ ഇതിനനുസരിച്ച് കലക്ഷനുകൾ കടകളിലെത്തിത്തുടങ്ങി. മുംബൈ, പുണെ, ബംഗളൂരു, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളാണ് വസ്ത്രവ്യാപാരികൾക്ക് പ്രിയപ്പെട്ടത്. യുവാക്കളാണ് രാത്രികാലങ്ങളിൽ വസ്ത്രമെടുക്കാൻ കൂടുതലുമുണ്ടാവുക. ഇതു കണക്കുകൂട്ടി പുരുഷവസ്ത്രശാലകൾ അർധരാത്രിവരെയും പെരുന്നാൾ അടുത്താൽ പുലർച്ചെവരെയും തുറന്നിടും. തയ്യൽതൊഴിലാളികൾക്ക് ആദ്യദിനങ്ങളിൽതന്നെ തിരക്ക് തുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.