അംഗൻവാടി പ്രവേശനോത്സവം

കാഞ്ഞങ്ങാട്: സാമൂഹികനീതി വകുപ്പി​െൻറ കീഴിലുള്ള സംയോജിത ശിശുവികസന സേവനപദ്ധതിയുടെ ഭാഗമായുള്ള അംഗൻവാടികളില്‍ പ്രവേശനോത്സവം നടന്നു. അജാനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മഡിയന്‍ 39ാം നമ്പര്‍ അംഗൻവാടിയില്‍ നടന്ന പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും വര്‍ണബലൂണുകളും നല്‍കി. അംഗൻവാടി വര്‍ക്കര്‍ ലളിത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെംബര്‍ ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, അംഗൻവാടി സൂപ്പര്‍വൈസര്‍ രശ്മി, ഹെല്‍പര്‍ സരോജിനി എന്നിവര്‍ സംസാരിച്ചു. madiyan anganavadi മഡിയന്‍ 39ാം നമ്പര്‍ അംഗൻവാടിയില്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ബലൂണുകളും മധുരപലഹാരങ്ങളും നല്‍കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.