വെടിയുണ്ടയുമായി യുവാവ്​ വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു: ജെറ്റ് എയര്‍വേസില്‍ ഡല്‍ഹിക്ക് പോവാന്‍ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ശഫീഖിനെ വെടിയുണ്ടകള്‍ വലച്ചു. കസ്റ്റംസ് പരിശോധനക്കിടെ ബാഗില്‍ ഉപയോഗിക്കാത്ത അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശഫീഖിനെ ബജ്പെ പൊലീസിന് കൈമാറി. പിതാവിന് െലെസൻസുള്ള തോക്കുണ്ടെന്നും ബാഗ് മാറിയെടുത്തപ്പോള്‍ ഉണ്ടകള്‍ കുടുങ്ങിയതാണെന്നും ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.