എ.ടി.എമ്മില്‍ കരിഞ്ഞ 2000 രൂപ നോട്ടുകള്‍

mlr4 wed മംഗളൂരു: വിട്ടല്‍ ടൗണില്‍ ദേശസാല്‍കൃത ബാങ്കി‍​െൻറ എ.ടി.എമ്മില്‍നിന്ന് 2000 രൂപയുടെ കരിഞ്ഞ നോട്ടുകള്‍ ലഭിക്കുന്നതായി പരാതി. സലത്തൂരിലെ ബഷീറിനാണ് ആദ്യം കിട്ടിയത്. 8000 രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ച നാല് നോട്ടുകളുടെയും അടിഭാഗത്ത് ഇരുവശങ്ങള്‍ കരിഞ്ഞനിലയിലായിരുന്നു. പിന്നീട് മറ്റ് ഇടപാടുകാര്‍ക്കും ലഭിച്ചു. നോട്ടുകള്‍ നിക്ഷേപിച്ച സി.എം.എസ് ഏജന്‍സിയില്‍നിന്ന് വിശദീകരണം തേടിയതായും നോട്ടുകള്‍ മാറ്റിനല്‍കുമെന്നും കോര്‍പറേഷന്‍ ബാങ്ക് കഡബ ശാഖ മാേനജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.