ഉടുമ്പുന്തല കാറപകടം: കാറുടമയുടെ വീട്ടിലേക്ക് മാർച്ച്

തൃക്കരിപ്പൂർ: തൊഴിലുറപ്പ് ജോലിക്കിടെ വനിത തൊഴിലാളികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട് കാർ കയറിയ സംഭവത്തിൽ പരിക്കേറ്റ തൊഴിലാളികളെ അവഗണിച്ചതായി ആരോപിച്ച് വാഹന ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇ.വി. ഗണേശൻ ഉദ്ഘാടനം ചെയ്തു. കെ. ബാലൻ അധ്യക്ഷത വഹിച്ചു. ടി. ഗംഗാധരൻ, ടി.വി. ബാലകൃഷ്‌ണൻ, വി.കെ. ചന്ദ്രൻ, ടി.വി. ഭാസ്കരൻ, കെ. കരുണാകരൻ മേസ്ത്രി, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഗീതാ രമേശൻ സ്വാഗതവും പി.കെ. ജാനകി നന്ദിയും പറഞ്ഞു. സി.വി. ശശി, കെ. പവിത്രൻ, എം.കെ. ബീന, വി. നളിനി, വി. കാർത്യായനി, കെ. ലക്ഷ്മി, വി. തമ്പായി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം ഉടുമ്പുന്തല നാപ്പയിൽ തോട് ശുചീകരിക്കുന്നതിനിടയിലാണ് കാറപകടത്തിൽ സ്ത്രീതൊഴിലാളികൾക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സ്ത്രീകൾ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.