ചൊക്ലിയിൽ പ്രതിരോധ സേന പ്രവർത്തനം തുടങ്ങി

ചൊക്ലി: സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്കെതിരെയുള്ള ആക്രമണങ്ങൾ, പീഡനങ്ങൾ എന്നിവയിലെ അടിയന്തര ഇടപെടലുകൾ, കൗൺസലിങ് സംവിധാനങ്ങൾ എന്നിവക്കായി ചൊക്ലിയിൽ രൂപവത്കരിച്ച പ്രതിരോധ സേന പ്രവർത്തനം തുടങ്ങി. കവിയൂർ അംബേദ്കർ സാംസ്കാരിക നിലയത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചൊക്ലി സൗത്ത് വില്ലേജ് കമ്മിറ്റി നടത്തിയ കൺവെൻഷനിലാണ് പ്രതിരോധ സേന രൂപവത്കരിച്ചത്. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെയും മഹിള ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന ടാബ്ലോയിൽ ഒന്നാം സ്ഥാനം നേടിയ വനിതകളെയും ആദരിച്ചു. പ്രതിരോധ സേന ജില്ല പ്രസിഡൻറ് കെ.പി.പി. പ്രീത ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം കെ.എം. സപ്ന അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല, ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത്, പി.കെ. വസന്ത, കെ.ടി.കെ. പ്രദീപൻ, കെ.കെ. ശ്രീജ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി വാരാചരണത്തി​െൻറ ഭാഗമായി കെ.പി.പി. പ്രീത വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. -പുസ്തക ചർച്ച ചൊക്ലി: ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക ബുക്ക് ക്ലബി​െൻറ നേതൃത്വത്തിൽ കാൾ മാർക്സി​െൻറ മൂലധനത്തി​െൻറ നൂറ്റിയമ്പതാം വാർഷികം എന്ന വിഷയത്തിൽ പുസ്തക ചർച്ച നടത്തി. ചൂര്യയി ചന്ദ്രൻ മാസ്റ്റർ വിഷയാവതരണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കെ. പ്രദീപ്കുമാർ, കുമാരൻ കണ്ണംവള്ളി എന്നിവർ സംസാരിച്ചു. പാലത്തായി രാമചന്ദ്രൻ സ്വാഗതവും ടി.ടി.കെ. ശശി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.