ജനവാസ കേന്ദ്രത്തില്‍ പെട്രോള്‍ പമ്പ്​; ജനങ്ങളില്‍ പ്രതിഷേധം ശക്തം

മട്ടന്നൂര്‍: തെരൂരില്‍ ജനവാസ കേന്ദ്രത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ തെരൂര്‍ റസിഡൻസ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ കലക്ടർ, ജിയോളജി വകുപ്പ്, പൊലീസ്, വില്ലേജ് അധികൃതര്‍ എന്നിവർക്ക് പരാതി നല്‍കി. മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ തെരൂരില്‍ റോഡരികില്‍ ആരംഭിക്കുന്ന പമ്പിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 30ഓളം വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിലാണ് പ്രതിഷേധമുയര്‍ന്നത്. പമ്പ് ആരംഭിച്ചാല്‍ പരിസരത്ത് കുടിവെള്ള മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രദേശത്ത് നിരവധി ഹൃദ്രോഗികളും കരള്‍ രോഗികളും ഉണ്ടെന്നും പമ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് ദുരിതമാകുമെന്നും കലക്ടർക്ക് നൽകിയ പരാതിയില്‍ പറയുന്നു. പമ്പി​െൻറ നിര്‍മാണ പ്രവൃത്തി ആരംഭിച്ചതോടെ മട്ടന്നൂര്‍--കണ്ണൂര്‍ റോഡും തെരൂര്‍-വെള്ളിയാംപറമ്പ് റോഡും ചളിക്കുളമായി കാല്‍നട പോലും സാധ്യമല്ലാതായിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. മൂര്‍ഖന്‍പറമ്പില്‍ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചു മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് എ.ടി.എം കൗണ്ടര്‍ തുറന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് പദ്ധതി പ്രദേശത്ത് ആദ്യ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചത്. ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജനല്‍ ഹെഡ് പി.ജെ. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കിയാല്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ കെ.എസ്. ഷിബുകുമാര്‍, ബാങ്ക് ചീഫ് മാനേജര്‍ സി.പി. ജോണ്‍സണ്‍, ബ്രാഞ്ച് മാനേജര്‍ ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്‌ട്രേഷന്‍ മുടങ്ങി മട്ടന്നൂര്‍: കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തകരാറിലായതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്‌ട്രേഷന്‍ മുടങ്ങി. രണ്ടു ദിവസമായി ഇൻറര്‍നെറ്റ് സംവിധാനം ലഭിക്കുന്നില്ലെന്നു പറയുന്നു. ബുധനാഴ്ച ഭൂമി രജിസ്‌ട്രേഷനും ആധാരം പകര്‍പ്പിനുമുള്ള അപേക്ഷകര്‍ വൈകീട്ടുവരെ കാത്തുനിന്നു മടങ്ങി. കുടിക്കട സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ കഴിഞ്ഞില്ല. ആധാരം രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കിയതിനാല്‍ ഇൻറര്‍നെറ്റ് സൗകര്യമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്നതാണ് സ്ഥിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.