ഇരിട്ടിയിൽ റേഷൻകാർഡ് വിതരണം ഒമ്പത് മുതൽ

ഇരിട്ടിയിൽ റേഷൻകാർഡ് വിതരണം നാളെ മുതൽ ഇരിട്ടി: താലൂക്ക് പരിധിയിലെ റേഷൻകാർഡ് നാളെ മുതൽ വിവിധകേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ വിതരണം ചെയ്യും. കാർഡ് ഉടമയോ കാർഡുടമ നിശ്ചയിക്കുന്നവരോ തിരിച്ചറിയൽ കാർഡ് സഹിതം എത്തി വിതരണകേന്ദ്രങ്ങളിൽനിന്ന് കാർഡ് കൈപ്പറ്റാം. എ.എ.വൈ, മുൻഗണന വിഭാഗങ്ങൾക്ക് (പട്ടികവർഗക്കാർക്കൊഴികെ) കാർഡിന് 50 രൂപയും മറ്റുള്ളവർക്ക് 100 രൂപയുമാണ് വില. പട്ടികവർഗക്കാർക്ക് കാർഡ് സൗജന്യമാണ്. വിതരണകേന്ദ്രം-ഒമ്പതിന് ഇരിട്ടി റേഷൻകടക്ക് സമീപം (റേഷൻകട നമ്പർ.2/41), മിത്തലെ പുന്നാട് വായനശാല (4/336), 12ന്-പയഞ്ചേരി വായനശാല (3/366), പുന്നാട് നഗരസഭാ വയനശാല (5/139), 13ന് അൻസാറുൽ ഇസ്ലാം മദ്റസ (6/169, 7/138).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.