ദേശീയപാത: കണ്ണൂരിൽ തുറന്ന ബാറുകൾ പൂട്ടി

കണ്ണൂർ: ദേശീയപാത സംബന്ധിച്ച ഹൈകോടതി ഉത്തരവിനെ തുടർന്ന് ജില്ലയിൽ തുറന്ന ബാറുകൾ പൂട്ടി. നടാൽ സൂര്യ, ചൊവ്വ സ്കൈ പേൾ, പുതിയതെരു ഗീത റെസിഡൻസി, തലശ്ശേരി വിക്ടോറിയ, തലശ്ശേരി പേൾ വ്യൂ എന്നീ അഞ്ചു ബാറുകൾക്കും കണ്ണൂർ കാൽടെക്സിലെ രണ്ടു ബിവറേജസ് ഒൗട്ട്ലെറ്റുകളുമാണ് ജില്ലയിൽ കഴിഞ്ഞ ദിവസം തുറന്നത്. ഉത്തരവ് മറയാക്കി പൂട്ടിയ ബാറുകൾ തുറന്നതിനെതിരെ ഹൈകോടതി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഇൗ ബാറുകൾക്കും ബിവറേജസ് ഒൗട്ട്ലെറ്റുകൾക്കും വീണ്ടും താഴുവീണത്. ദേശീയപാതയോരത്ത് മദ്യവിൽപന പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് പൂട്ടിയ ബാറുകൾ വളപട്ടണം -കുറ്റിപ്പുറം പാതക്ക് ദേശീയ പദവിയില്ലെന്ന് വാദിച്ചാണ് ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയത്. വളപട്ടണം-കുറ്റിപ്പുറം പാത ദേശീയപാത തന്നെയെന്ന് വ്യക്തമാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് രംഗത്തുവന്നതോടെ മുൻ ഉത്തരവിൽ വ്യക്തത വരുത്തി ബാറുകൾ പൂട്ടാമെന്ന് ഹൈകോടതി വിശദീകരിച്ചു. ഇതി​െൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുറന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കാനും പൂട്ടാനും നിർദേശിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.