കെ.പി.എസ്.ടി.എ ജില്ല പഠനക്യാമ്പ്

വെള്ളരിക്കുണ്ട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പഠനക്യാമ്പ് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ജൂൺ 17, 18 തീയതികളിൽ നടക്കും. ക്യാമ്പി​െൻറ വിജയത്തിനായി സംഘാടകസമിതി യോഗം സി.സി.സി വൈസ് പ്രസിഡൻറ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനായി ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയത്തെ തെരഞ്ഞെടുത്തു. ടി. ധനഞ്ജയൻ (വർക്കിങ് ചെയർ), കെ.ജെ. തോമസ് (വൈസ് ചെയ), കുഞ്ഞിക്കണ്ണൻ കരിച്ചേരി (ജന. കൺ), അലോഷ്യസ് ജോർജ് (ജോ. കൺ), പ്രദീപ്കുമാർ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ല പ്രസിഡൻറ് ടി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. രാജു കട്ടക്കയം, സംസ്ഥാന സെക്രട്ടറി ടി.കെ. എവുജിൻ, വൈസ് പ്രസിഡൻറ് സരോജിനി, വി. ശശിധരൻ, കെ.സി. സെബാസ്റ്റ്യൻ, ജോസുകുട്ടി അറയ്ക്കൽ, തോമസ് മാത്യു, സി.എം. വർഗീസ്, ജോർജ്കുട്ടി, പി.ജെ. ജോസഫ്, രാമചന്ദ്രൻ അടിയോടി, അലോഷ്യസ് ജോർജ്, ജോർജ് മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.