'കടലറിയാൻ' നാളെ

കണ്ണൂര്‍: മമ്പറം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ലോക സമുദ്രദിനമായ ജൂൺ എട്ടിന് പയ്യാമ്പലം കടല്‍തീരത്ത് 'കടലറിയാൻ' പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് വരെയാണ് പരിപാടി. കടലി​െൻറ സംരക്ഷണത്തെക്കുറിച്ച് പ്രതിജ്ഞ, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. കടലി​െൻറ പ്രതിഭാസത്തെക്കുറിച്ചും കടലിനെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ബോര്‍ഡ് പയ്യാമ്പലത്ത് സ്ഥാപിക്കും. ഇതി​െൻറ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയും പ്രതിജ്ഞയും ജില്ല കലക്ടര്‍ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. വാര്‍ത്തസമ്മേളനത്തില്‍ കോളജ് ചെയര്‍മാന്‍ മമ്പറം ദിവാകരൻ, പ്രിന്‍സിപ്പൽ പ്രഫ. പി.വി. സദാനന്ദൻ, പി.വി. പ്രഭാത്, എസ്. ശരണ്യ, വന്ദന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.