നീലേശ്വരം കേന്ദ്രീയവിദ്യാലയത്തിൽ ക്ലാസുകൾ ഇൗ വർഷം

കാസർകോട്: നിർദിഷ്ട നീലേശ്വരം കേന്ദ്രീയവിദ്യാലയത്തിൽ ഇൗ വർഷം ക്ലാസുകൾ ആരംഭിക്കം. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളാണ് ഈ അധ്യയനവർഷം തുടങ്ങുക. കേന്ദ്രീയ വിദ്യാലയ എറണാകുളം സോൺ ഡെപ്യൂട്ടി കമീഷണർ ഡോ. ഉമാ ശിവരാം, സീനിയർ അസിസ്റ്റൻറ് രമേശൻ എന്നിവർ ഇന്ന് നിർദിഷ്ട സ്കൂൾ പരിസരങ്ങൾ സന്ദർശിച്ചു. ക്ലാസ്‌ തുടങ്ങാനാവശ്യമായ സംവിധാനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. കണ്ണൂർ സർവലാശാലയുടെ കൈവശമുള്ള നീലേശ്വരം കാമ്പസിൽ എട്ടേക്കർ സ്ഥലത്ത്‌ കേന്ദ്രീയവിദ്യാലയത്തി​െൻറ നിർമാണപ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും. താൽക്കാലിക കെട്ടിടത്തിലാണ് ക്ലാസുകൾ ആരംഭിക്കുകയെന്ന് പി. കരുണാകരൻ എം.പി അറിയിച്ചു. പി. കരുണാകരൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, ജില്ല കലക്ടർ ജീവൻബാബു, മുനിസിപ്പൽ ചെയർമാൻ പ്രഫ. ജയരാജൻ, കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. കാസർകോട്‌ പാർലെമൻറ് മണ്ഡലത്തിലെ എട്ടാമത്തെ കേന്ദ്രീയവിദ്യാലയം ജൂൺ അവസാനവാരത്തോടെ നീലേശ്വരത്ത്‌ കടിഞ്ഞിമൂല സ്കൂളിൽ ആരംഭിക്കും. കാസർകോട്‌ ജില്ലയിലെ നാലാമത്തെ കേന്ദ്രീയവിദ്യാലയമാണ് നീലേശ്വരത്തേത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്രീയ വിദ്യാലയമുള്ള പാർലമ​െൻറ് മണ്ഡലമാണ് കാസർകോട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.