കേന്ദ്ര സർവകലാശാല രണ്ടാമത്​ ബിരുദദാനം നാളെ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ രണ്ടാമത് ബിരുദദാനം വ്യാഴാഴ്ച കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ്േദകർ നിർവഹിക്കും. രാവിലെ 11.30ന് പെരിയ തേജസ്വിനി ഹിൽസ് കാമ്പസിലെ ചന്ദ്രഗിരി ഒാപൺ എയർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ ഡോ. വി.എൽ. ചോപ്ര ബിരുദദാന വിളംബരവും മന്ത്രി പ്രകാശ് ജാവ്േദകർ ബിരുദദാന പ്രഭാഷണവും നടത്തുമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, പരീക്ഷ കൺട്രോളർ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ എന്നിവർ സംബന്ധിക്കും. ഉന്നത വിദ്യാഭ്യാസത്തി​െൻറ പ്രാധാന്യം സംബന്ധിച്ച് വിദ്യാർഥികളുമായി മന്ത്രി ചർച്ച നടത്തും. ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി വിഭാഗത്തിൽപ്പെട്ട 440 വിദ്യാർഥികളാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നത്. വാർത്തസമ്മേളനത്തിൽ ഗവേഷണ വിഭാഗം മേധാവി ഡോ. എം.എസ്. ജോൺ, മീഡിയ റിലേഷൻസ് ഒാഫിസർ ഡോ. ടി.കെ. അനീഷ് കുമാർ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.