പരിസ്ഥിതി ദിനാചരണം

കാടാച്ചിറ: കാടാച്ചിറ ഹൈസ്കൂൾ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് അറബിക് ക്ലബ് പ്രവർത്തകർ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിദിന സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും അറബിക് ക്ലബ് പ്രവർത്തകർ വൃക്ഷത്തൈ നടുകയും ചെയ്തു അറബിക് ക്ലബ് സ്കൂൾ കോഒാഡിനേറ്റർ കെ.പി. സിദ്ദീഖ് പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.