സീസൺ ടിക്കറ്റ് നൽകുന്നില്ലെന്ന്​ പരാതി

ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് സീസൺ ടിക്കറ്റ് നിഷേധിക്കുന്നതായി പരാതി. ചൊവ്വാഴ്ച വിമൽദേവ് എന്ന യാത്രക്കാരനാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ സീസൺ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന യാത്രക്കാരോടാണ് സീസൺ തരില്ലെന്നും ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്നും ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ പറഞ്ഞത്. തുടർന്ന് മണിക്കൂറോളം ക്യൂനിന്ന യാത്രക്കാർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. പലർക്കും തിങ്കളാഴ്ച ട്രെയിനിൽ കയറാൻ സാധിച്ചതുമില്ല. സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകുന്നതിനായി പരാതി പുസ്തകം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സംഘടിച്ചെത്തിയ യാത്രക്കാർ ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.