പുഴയോര സംരക്ഷണയജ്ഞത്തിന് തുടക്കമായി

കേളകം: ജില്ല പഞ്ചായത്തി​െൻറ 'അഴുക്കിൽനിന്നും അഴകിലേക്ക്' എന്ന സന്ദേശവുമായി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പുഴയോര സംരക്ഷണയജ്ഞത്തിന് കേളകം കുണ്ടേരിയിൽ തുടക്കമായി. ജില്ലതല പരിപാടിയുടെ ഭാഗമായ പുഴയോര ഗ്രാമസഭ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നദീജലസ്രോതസ്സുകൾ നവീകരിക്കുന്നതിനും ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപ്പാക്കുന്ന ജനപങ്കാളിത്ത പരിപാടിക്കാണ് കുണ്ടേരിപ്പുഴക്കരയിൽ തുടക്കമിട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പുഴയോര മുളനടീൽ പരിപാടി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, പഞ്ചായത്ത് പ്രസിഡൻറുമാരായ മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, ജില്ല മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസർ കെ.പി. അബ്ദുസ്സമദ്, ജനപ്രതിനിധികളായ രാജൻ അടുക്കോലി, സ്റ്റാനി എടത്താഴെ, തങ്കമ്മ സ്കറിയ, ഷൈനി ബ്രിട്ടോ എന്നിവർ സംസാരിച്ചു. ജില്ല ഭരണകൂടം, ത്രിതല പഞ്ചായത്തുകൾ, ദാരിദ്യ്ര ലഘൂകരണവിഭാഗം, ജലസേചനവകുപ്പ്, ഭൂജലവകുപ്പ്, ജലസേചനവകുപ്പ് എന്നിവയുടെ സഹായത്തോടെ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.