ഉദാരമതികളുടെ കനിവുതേടി റിനേഷ്​

പേരാവൂർ: ഇരുവൃക്കയും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാസഹായം തേടുന്നു. കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ കുന്നുമ്മൽ റിനേഷാണ് (34) ഉദാരമതികളുടെ കനിവ് തേടുന്നത്. ഭാര്യയും ഒന്നര വയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് റിനേഷ്. ആറു വർഷമായി തുടരുന്ന ചികിത്സക്കായി ഇതിനകം വലിയ തുക െചലവായി. വൃക്ക മാറ്റിവെക്കൽ മാത്രമാണ് ഇനി പോംവഴിയെന്നാണ് ഡോക്ടർമാർ നിർേദശിച്ചത്. ചികിത്സക്കായി 20 ലക്ഷം രൂപയോളം െചലവ് വരും. തുക റിനേഷി​െൻറ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ്. കുടുംബത്തി​െൻറ ദയനീയസ്ഥിതി മനസ്സിലാക്കിയ നാട്ടുകാർ കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ് കുമാർ ചെയർമാനായും പുഞ്ചക്കര സുരേഷ് കൺവീനറായും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കി​െൻറ കോളയാർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 40434101038408. IFS CODE: KLGB 0040434.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.