മട്ടന്നൂരില്‍ വ്യാപാരസമുച്ചയത്തിന്​ തീ പിടിച്ചു

മട്ടന്നൂര്‍: വ്യാപാരസമുച്ചയത്തിലെ സ്വണാഭരണ നിര്‍മാണശാല കത്തിനശിച്ചു. തലശ്ശേരി റോഡിലെ തവക്കല്‍ കോംപ്ലക്‌സില്‍ മഹാരാഷ്ട്ര സ്വദേശി പി.കെ. സഞ്ജയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണശാലയാണ് ചൊവ്വാഴ്ച രാവിലെ കത്തിനശിച്ചത്. 700 ഗ്രാം വെള്ളി, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഫാന്‍, ഫര്‍ണിച്ചർ എന്നിവ പൂര്‍ണമായും നശിച്ചു. മുറിയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടിയില്‍നിന്നും മട്ടന്നൂരില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടെയാണ് തീ അണച്ചത്. ഇവിടെ അഗ്നിരക്ഷാ സേനക്ക് എത്താന്‍ കഴിയാത്തതിനാല്‍ സമീപത്തുള്ള മാളിലെ ഗ്രൗണ്ടില്‍നിന്നാണ് വെള്ളം ചീറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.