ഫെസിലിറ്റേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: പട്ടികവർഗ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും നടപ്പാക്കുന്ന സാമൂഹിക പഠനമുറി പദ്ധതിയിൽ ജില്ലയിലെ അഞ്ച് സ​െൻററുകളിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകൾ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ സമർപ്പിക്കണം. ഫോൺ: 0497 2700357.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.