സഹകരണ പരിശീലനകേന്ദ്രം സൗകര്യപ്രദമായ സ്​ഥലത്തേക്ക് മാറ്റണം

വിദ്യാനഗർ: സഹകരണസ്ഥാപനങ്ങളിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ പണിയുന്ന നിർദിഷ്ട സഹകരണ പരിശീലനകേന്ദ്ര കെട്ടിടം ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന സ്ഥലത്ത് പണിയണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുന്നാട് സഹകരണ പരിശീലനകേന്ദ്രത്തിൽ യാത്രാസൗകര്യത്തി​െൻറ അഭാവം കാരണം അപേക്ഷകർപോലുമില്ലാത്ത സാഹചര്യമാണുള്ളത്. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 35 ശതമാനം സീറ്റുകൾ കേന്ദ്രത്തിൽ സംവരണംചെയ്തിട്ടുണ്ട്. ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്ന് 25 കിലോമീറ്റോളം അകലെയുള്ള പരിശീലനകേന്ദ്രത്തിലെത്തുന്നതിന് വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.