ശിഹാബ് തങ്ങള്‍ സാന്ത്വനം പരിപാടി

കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും കെ.എം.സി.സി അബൂദബി മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ചു. നിർധനരായ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ജാഫര്‍ കല്ലഞ്ചിറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖുല്‍ അമീന്‍, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ജില്ല സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി, മണ്ഡലം സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി, ജില്ല സെക്രട്ടറി റമീസ് ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, എ.സി.എ. ലത്തീഫ്, കുഞ്ഞാമദ് പുഞ്ചാവി, മുസ്തഫ ബാവനഗര്‍, എന്‍.എ. ഖാലിദ്, എം. ഇബ്രാഹീം, കെ.കെ. ജാഫര്‍, നൗഷാദ് കൊത്തിക്കാല്‍, ശംസുദ്ദീന്‍ കൊളവയല്‍, അഷ്ഫഫ് ബാവ നഗര്‍, ടി. അബൂബക്കര്‍ഹാജി, കൊവ്വല്‍ അബ്ദുറഹ്മാൻ, ആത്തീഫ് തെക്കേപ്പുറം, റംഷീദ് തോയമ്മല്‍, ഹാരിസ് ചിത്താരി, അജ്‌നാസ് കള്ളാര്‍, സിയാദ് പരപ്പ, മുഷ്ത്താഖ് ബല്ലാകടപ്പുറം, ജംഷീര്‍ ചിത്താരി, അഫ്‌സല്‍ പാലാഴി, ഹസന്‍ പടിഞ്ഞാര്‍, ഉനൈസ് മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. റമദാൻ പ്രഭാഷണം കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ റമദാൻ പ്രഭാഷണത്തിന് പുതിയ കോട്ടയിൽ തുടക്കമായി. സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കെ.യു. ദാവൂദ് ഹാജി, എം. മൊയ്തു മൗലവി, കെ.ബി കുട്ടി ഹാജി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.