മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കേസ്​: വിചാരണ എട്ടിന് തുടങ്ങും

കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ നിന്ന് മുസ്ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനെ തെരഞ്ഞെടുത്തതിനെതിരെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ ജൂണ്‍ എട്ടിന് വിചാരണ തുടങ്ങും. തെരഞ്ഞെടുപ്പ് സമയത്ത് ഗള്‍ഫിലായിരുന്ന 298 പേരുടെ വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ വിവിധ ബൂത്തുകളിൽ കള്ളവോട്ടായി രേഖപ്പെടുത്തിയാണ് അബ്ദുറസാഖിനെ വിജയിപ്പിച്ചതെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ആവശ്യവുമായാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കള്ളേവാട്ട് രേഖപ്പെടുത്തിയതായി പറയുന്ന 298 വോട്ടർമാർക്ക് വിചാരണക്ക് മുന്നോടിയായി ഹൈകോടതി സമൻസയച്ചു. ബി.ജെ.പി താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.ബി. അബ്ദുറസാഖ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.