തലക്കാണി സ്​കൂളിൽ 'നാട്ടുപച്ചക്കൂട്ടം' സംഘടിപ്പിച്ചു

കേളകം: കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ ഹരിത ക്ലബി​െൻറ സഹകരണത്തോടെ 'നാട്ടുപച്ചക്കൂട്ടം' സംഘടിപ്പിച്ചു. കൊട്ടിയൂർ ടൗണിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങളോട് വ്യക്ഷങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറഞ്ഞവർക്ക് മരെത്തെകൾ നൽകുകയും ചെയ്തു. പരിസ്ഥിതി ദിനാചരണം പരിസ്ഥിതി പ്രവർത്തകൻ അപ്പച്ചൻ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രൻ ക്ലാസെടുത്തു. ഡോക്യുമ​െൻററി പ്രദർശനം, പരിസ്ഥിതി ക്വിസ്, വൃക്ഷെത്തെ നടീൽ എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.