പഴയങ്ങാടി പൊലീസ് പിന്തുടർന്ന മണൽലോറി മറിഞ്ഞു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

തൃക്കരിപ്പൂർ: പഴയങ്ങാടി പൊലീസ് പിന്തുടർന്ന മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി തൃക്കരിപ്പൂരിൽ തലകീഴായി മറിഞ്ഞു. തീരദേശ റോഡിൽ പൊറോപ്പാട്ട് വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അനധികൃത മണൽക്കടത്ത് ശ്രദ്ധയിൽപെട്ട പൊലീസ് മഫ്തിയിൽ കാത്തിരുന്നു. പൊലീസിന് പിടികൊടുക്കാതെ പയ്യന്നൂർ ഭാഗത്തേക്ക് ടിപ്പർ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പയ്യന്നൂർ പൊലീസി​െൻറ സഹായംതേടിയെങ്കിലും ടിപ്പർ മറ്റൊരുവഴിയിലൂടെ തൃക്കരിപ്പൂർ ഒളവറവഴി തീരദേശ റോഡിലേക്ക് കയറി. എതിരെവന്ന വാഹനത്തിനുവേണ്ടി ഒതുക്കിയപ്പോൾ റോഡ് അറ്റകുറ്റപ്പണിക്കായി കൂട്ടിയിട്ട മെറ്റൽ കൂനയിലേക്ക് ടിപ്പർ ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറും മറ്റു രണ്ടുപേരും പൊലീസ് വണ്ടി എത്തുന്നതിനിടെ ചില്ലുതകർത്ത് ഓടിരക്ഷപ്പെട്ടു. റോഡിനു കുറുകെ കിടന്ന ടിപ്പറും മണലും മാറ്റാൻ ഏറെ പാടുപെട്ടു. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് തടസ്സം നീക്കിയത്. പഴയങ്ങാടി എസ്.ഐ പി.ബി. സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, സാജൻ എന്നിവരാണ് ടിപ്പർ പിന്തുടർന്ന് എത്തിയത്. ചന്തേര പൊലീസ് ടിപ്പർ കസ്റ്റഡിയിലെടുത്തു. ടിപ്പറിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പടം Manal kadathu: വ്യാഴാഴ്ച പുലർച്ചെ തൃക്കരിപ്പൂർ പൊറോപ്പാട്ട് റോഡിൽ മറിഞ്ഞ ടിപ്പർ ലോറി പൊലീസ് പരിശോധിക്കുന്നു ====================
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.