ഇസ്സത്തുലില്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പാട്ട്; കുട്ടികള്‍ക്ക് ബാഗി​െൻറ ഭാരം കുറയും

ചെറുവത്തൂര്‍: ചേട്ടന്മാരും ചേച്ചിമാരും പാട്ടുപാടി. കൈയടിച്ച് ഏറ്റുപാടി നവാഗതര്‍ സ്കൂൾ പ്രവേശനം ഉത്സവമാക്കി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ നടന്ന പിലിക്കോട് പഞ്ചായത്ത്തല പ്രവേശനോത്സവം മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ പുതിയ കൂട്ടുകാര്‍ക്ക് മുന്നില്‍ കലാവിരുന്ന് ഒരുക്കിയാണ് വേറിട്ടതാക്കിയത്. പ്രസംഗം കുറച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നരീതിയില്‍ പ്രവേശനോത്സവം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നാടന്‍പാട്ടുകള്‍, കഥകള്‍, കുട്ടിപ്പാട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ അവതരിപ്പിച്ചു. ചേട്ടന്മാരുടെയും ചേച്ചിമാരുടെയും കലാപ്രകടനങ്ങളുടെ ആവേശത്തില്‍ പുതിയ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി. കുട്ടികളുടെ ബാഗി​െൻറ ഭാരം കുറക്കാനുള്ള നടപടികള്‍ക്കും പ്രവേശനോത്സവദിനത്തില്‍ തുടക്കമായി. വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഇനി സ്കൂളില്‍ വരുമ്പോള്‍ പ്ലേറ്റും വാട്ടര്‍ബോട്ടിലും കൊണ്ടുവരേണ്ട. പൊതുസമൂഹത്തി​െൻറ സഹായത്തോടെ 60,000 രൂപ ചെലവില്‍ കുടിവെള്ളസംവിധാനവും മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പ്ലേറ്റും ഗ്ലാസും ഒരുക്കി. ചന്തേരയിലെ എ.പി.കെ. കാസിം കുടിവെള്ളസംവിധാനവും എ.ജി. മുഹമ്മദ്കുഞ്ഞി ഹാജി പ്ലേറ്റും ഗ്ലാസുകളും നല്‍കി. പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ^ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.പി. രാജീവന്‍ കുട്ടികള്‍ക്കുള്ള പ്ലേറ്റും ഗ്ലാസുകളും വിതരണം ചെയ്തു. സി.എം. മീനാകുമാരി, വിനയന്‍ പിലിക്കോട് എന്നിവർ സംസാരിച്ചു. 53 കുട്ടികള്‍ ഒന്നാം തരത്തിലും 100 കുട്ടികള്‍ പ്രീപ്രൈമറി ക്ലാസിലും പ്രവേശനം നേടി. പടം chandera izzatthul islam: ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ നടന്ന പിലിക്കോട് പഞ്ചായത്ത്തല പ്രവേശനോത്സവത്തില്‍ മുതിര്‍ന്ന കുട്ടികള്‍ നവാഗതര്‍ക്ക് മുന്നില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു ======================
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.