വേതന വർധനവി​െൻറ ​െക്രഡിറ്റ്​ തട്ടിയെടുക്കാൻ ശ്രമമെന്ന്​

കണ്ണൂർ: കേരള സ്‌കൂള്‍ കൗണ്‍സലേഴ്‌സ് അസോസിയേഷ​െൻറ (കെ.എസ്.സി.എ) ശ്രമങ്ങളുടെ ഫലമായി നേടിയെടുത്ത സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ വേതന വർധനവെന്ന നേട്ടം മാസങ്ങള്‍ക്കുമുമ്പ് രൂപവത്കരിച്ച സംഘടന തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. എം. സ്വരാജ് എം.എല്‍.എയുടെ സഹായസഹകരണത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിന് എം.എല്‍.എ സഹായിച്ചിട്ടുണ്ട്. എങ്കിലും നിലവില്‍ ത​െൻറ പദവിയുപയോഗിച്ച് പുതിയ സംഘടനക്കുവേണ്ടി അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കുപോലും പേരുണ്ടാക്കി നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഇത് ഏറെ ഖേദകരമാണെന്നും കെ.എസ്.സി.എ സംസ്ഥാന സെക്രട്ടറി സി. സതി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആൻഡ് കൗണ്‍സലേഴ്‌സ് എന്ന സംഘടനക്കു വേണ്ടിയാണ് ഓരോ വകുപ്പില്‍ നിന്നുമുള്ള അനുകൂല മറുപടി എം.എല്‍.എയുടെ പി.എ നേരിട്ട് കൈപ്പറ്റി വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്നത്. നിലവിലെ വേതനത്തി​െൻറ 50 ശതമാനം വർധിപ്പിക്കുകയും കാലാവധി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപ അധിക വെയിറ്റേജായി നല്‍കുന്നതിനും മേയ് 30ന് ഉത്തരവിറക്കിയ ഇടതുപക്ഷ സര്‍ക്കാറിനും വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും അസോസിയേഷന്‍ അഭിനന്ദിച്ചു. വാര്‍ത്തസമ്മേളനത്തില്‍ എം.കെ. ഷൈമ, കെ. ലതിക എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.