ചാക്യാർകൂത്തി​െൻറ രസം പകർന്ന് പ്രവേശനോത്സവം

കണ്ണൂർ: കുരുന്നുകളുടെ അക്ഷരമുറ്റത്തേക്കുള്ള ആദ്യ ചുവടുവെപ്പിന് ചാക്യാർകൂത്തി​െൻറ അകമ്പടി. തളാപ്പ് ഗവ. മിക്സഡ് യു.പി സ്കൂളിലാണ് അറിവി​െൻറ ലോകത്തേക്ക് പിച്ചവെച്ചെത്തിയവരെ ചാക്യാർ എതിരേറ്റത്. കൂത്തി​െൻറ ഹരത്തിൽ നവാഗതരുടെ കരച്ചിലും പിഴിച്ചിലും വഴിമാറി. പ്രവേശനോത്സവം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. തളാപ്പ് മിക്സഡ് സ്കൂളി​െൻറ പേര് വായിക്കാനറിയാത്ത ചെറുപ്പകാലം ഓർമിെച്ചടുത്താണ് ടി. പദ്മനാഭൻ ത​െൻറ ഹ്രസ്വഭാഷണം തുടങ്ങിയത്. 'മിസ്കഡ്' എന്നാണ് ചെറുപ്രായത്തിൽ വായിച്ചത്. പിന്നീട് പേര് മനസ്സിലാക്കിയത് വളർന്നപ്പോഴാണ്. ഹൈടെക് സൗകര്യങ്ങൾ ഇല്ലെങ്കിലും കുട്ടികളെ സ്നേഹത്തോടെ പഠിപ്പിക്കാനും പരിപോഷിപ്പിക്കാനും ഉന്നതിയിലെത്തിക്കാനും അധ്യാപകർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ അധ്യക്ഷത വഹിച്ചു. ചാക്യാർകൂത്ത് അവതരിപ്പിച്ച കലാമണ്ഡലം മാണി വാസുദേവ ചാക്യാരെ ടി.പദ്മനാഭൻ പൊന്നാടയണിയിച്ച് ആദരിച്ചു. മാധവറാവു സിന്ധ്യ ട്രസ്റ്റ് ഏർപ്പെടുത്തിയ എൻഡോവ്മ​െൻറ് വിദ്യാർഥികൾക്ക് അദ്ദേഹം സമ്മാനിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. നോർത്ത് എ.ഇ.ഒ സുരേന്ദ്രൻ സമ്മാനം വിതരണം ചെയ്തു. ബി.പി.ഒ കൃഷ്ണൻ കുറിയ സംസാരിച്ചു. സി. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.