സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാതല പ്രവേശനോത്സവം നരവൂർ നോർത്ത് എൽ.പി സ്കൂളിൽ നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.രജിത അധ്യക്ഷത വഹിച്ചു. തൃക്കണ്ണാപുരം വെസ്റ്റ് യു.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രധാനാധ്യാപൻ കെ. നിധീഷ്, പി.ടി.എ പ്രസിഡൻറ് സി.പി. ബിജേഷ്, കെ.സത്യജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കെ.യു.പി സ്കൂളിൽ പ്രവേശനോത്സവം നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നന്ദനൻ കൈതേരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.വി.രജീഷ്,തൂണേരി രവീന്ദ്രൻ, പ്രധാനാധ്യാപിക കെ.ഗീത, ഒ.രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.