കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനകളുടെ വിളയാട്ടം

ശ്രീകണ്ഠപുരം: കർണാടക അതിർത്തിയിൽ കാഞ്ഞിരക്കൊല്ലി വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു. തെങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയെല്ലാം വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിനം രാത്രിയിലും പകലും കാട്ടാനകൾ കൃഷിയിടങ്ങളിലേക്കിറങ്ങി ഭീതിപരത്തിയതായി കർഷകർ പറയുന്നു. കാഞ്ഞിരക്കൊല്ലിയിലെ നിരവധി ആദിവാസികളുടെയും മറ്റും കാർഷികവിളകളാണ് ആനകൾ നശിപ്പിച്ചത്. കുന്നത്ത് കൊടങ്ങാട് വെള്ളിയുടെ കൃഷിയിടം കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ, വൈസ് പ്രസിഡൻറ് ടി.പി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.