ഹർത്താൽ സമാധാനപരം

കൂത്തുപറമ്പ്: ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ കൂത്തുപറമ്പ് മേഖലയിൽ സമാധാനപരം. ചുരുക്കം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ടൗണിലും പരിസരങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേസമയം പാട്യം, വേങ്ങാട്, കായലോട് ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു. തൊക്കിലങ്ങാടി ടൗണിൽ ഹർത്താലനുകൂലികൾ ഏറെനേരം വാഹനങ്ങൾ തടഞ്ഞെങ്കിലും പൊലീസെത്തിയ ശേഷം വിട്ടയച്ചു. കൂത്തുപറമ്പ് ടൗൺ, തൊക്കിലങ്ങാടി ഭാഗങ്ങളിൽ ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.