ഹര്‍ത്താൽ ഉപയോഗപ്പെടുത്തി മുന്നണികള്‍

മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ യാദൃച്ഛികമായെത്തിയ ഹർത്താൽ മുന്നണികള്‍ക്കും സ്ഥാനാർഥികള്‍ക്കും ആശ്വാസമായി. ഞായറാഴ്ച അവധിയും പണിമുടക്കും കാരണം മിക്ക വീടുകളിലും മുഴുവന്‍ അംഗങ്ങളും ഉണ്ടായിരുന്നു. കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളില്‍ ഇന്നലെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് തേടുകയാണ് സ്ഥാനാർഥികള്‍ ചെയ്തത്. അവധി ദിനമായത് കൊണ്ടുതന്നെ മിക്ക വാര്‍ഡുകളിലും കുടുംബ യോഗങ്ങള്‍ നടന്നു. ഒപ്പം പല വാര്‍ഡുകളിലും വാദ്യമേളങ്ങളോടെയുള്ള വിളംബര ജാഥകളും നടത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ 10 വാര്‍ഡുകളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളില്‍ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ സന്ദര്‍ശനം നടത്തി. മുസ്ലിം ലീഗും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്ന ബേരം വാര്‍ഡിലും സന്ദര്‍ശനം നടത്തി. സ്ഥാനാർഥികള്‍ വാര്‍ഡുകളിലെ വോട്ടര്‍മാരോട് പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ വിഷയങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യർഥന നടത്തുന്നത്. ബി.ജെ.പി സ്വാധീന മേഖലയിലും സജീവമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ എസ്.ഡി.പി.ഐയും പ്രചാരണ രംഗത്തുണ്ട്. ചെറിയ വോട്ടിന് വിജയിക്കുന്ന വാര്‍ഡുകളിലാണ് എന്‍.ഡി.എയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് കേന്ദ്രീകരണം ശ്രദ്ധേയമാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.