യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലുപേർ അറസ്​റ്റിൽ

മട്ടന്നൂര്‍: വീട് നിര്‍മിക്കാന്‍ പണം നല്‍കാമെന്നുപറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നാലുപേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് അങ്ങാടിയിലെ കെ.പി. ദാവൂദ് (40), മെരുവമ്പായിയിലെ സി.എന്‍. മുഹമ്മദലി (40), മട്ടന്നൂര്‍ സ്വദേശികളായ എ. മുസ്തഫ (56), സി. മുസ്തഫ (55) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ എ.വി. ജോണി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. മൂന്നുമാസം മുമ്പാണ് പീഡനം നടന്നതെന്ന് തലശ്ശേരി സ്വദേശിയായ 30കാരി പരാതിയിൽ പറയുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റിയുടെ കത്തുമായി വീടുകളില്‍ കയറി സഹായം ചോദിക്കുന്നതിനിടെയാണ് പ്രതികളുമായി യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക സഹായം നല്‍കാമെന്നുപറഞ്ഞ് നരയമ്പാറ, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി പ്രതികൾ പീഡിപ്പിക്കുകയായിരുന്നത്രെ. പിന്നീട് പ്രതികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.