അഞ്ച് സംഘ്പരിവാര്‍ നേതാക്കള്‍ക്ക് സോപാധിക ജാമ്യം

മംഗളൂരു: ബി.സി റോഡ് സംഘര്‍ഷകേസില്‍ പ്രതികളായ അഞ്ച് സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബി.ജെ.പി പിന്നാക്കവിഭാഗ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സത്യജിത് സൂറത്കൽ, ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനർ ഷരണ്‍ പമ്പ്വെല്‍, ബജ്റംഗ്ദള്‍ നേതാവ് പ്രദീപ് പമ്പ്വെൽ, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ഹരിഷ് പൂഞ്ച, ബജ്റംഗ്ദള്‍ ദക്ഷിണപ്രാന്ത ഗോരക്ഷ പ്രമുഖ് മുരളികൃഷ്ണ ഹസന്തട്ക്ക എന്നിവര്‍ക്കാണ് ജാമ്യം. അരലക്ഷം രൂപവീതം ബോണ്ട്, മാതാപിതാക്കളോ ഭാര്യയോ സഹോദരനോ ഉള്‍പ്പെട്ട രണ്ടാള്‍ജാമ്യം എന്നിവയോടെയാണ് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനും വ്യവസ്ഥയുണ്ട്. കേസി‍​െൻറ കുറ്റപത്രം സമർപ്പിക്കുംവരെ ആഴ്ചയില്‍ രണ്ട് ദിവസം ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മുടങ്ങാതെ ഹാജരാവണം. അക്രമത്തില്‍ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്കുമാര്‍ മഡിവാലയുടെ മൃതദേഹം വഹിച്ച് ഈമാസം എട്ടിന് നടത്തിയ വിലാപയാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് നേതാക്കള്‍ പ്രതിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.