കുഞ്ഞിക്കണ്ണൻ മാസ്​റ്റർ അനുസ്മരണം

പെരിങ്ങത്തൂർ: കരിയാട്ടെ ആദ്യകാല സാംസ്കാരികപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നാലാം ചരമവാർഷികദിനം ആചരിച്ചു. കരിയാട് റൂറൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിയാട് തെരു എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ കെ. ബാബുരാജ് അധ്യക്ഷതവഹിച്ചു. ടി.ടി.കെ. ശശി അനുസ്മരണപ്രഭാഷണം നടത്തി. പി. പ്രമീള, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. രാജൻ സ്വാഗതവും കെ.പി. ശിവരാമൻ നന്ദിയും പറഞ്ഞു. ജനസഭയും പ്രഭാഷണവും ചൊക്ലി: കവിയൂർ അംബേദ്കർ വായനശാലയിൽ ജനസഭയും പ്രഭാഷണവും നടന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷതവഹിച്ചു. പി. മുഹമ്മദ്, അഡ്വ. കെ. വിശ്വൻ, സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. പ്രദീപ്കുമാർ സ്വാഗതവും എം.പി. അശോകൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.