കീച്ചേരി നിലനിർത്താൻ സി.പി.എം; വലത്തോട്ട്​ മാറുമെന്ന്​ യു.ഡി.എഫ്

മട്ടന്നൂര്‍: നഗരസഭയിലെ നാലാം വാര്‍ഡായ കീച്ചേരിയില്‍ ഷാഹിന സത്യന്‍(സി.പി.എം), സി. അജിത്ത് കുമാര്‍(കോണ്‍ഗ്രസ്), എന്‍.സി. പവിത്രന്‍(ബി.ജെ.പി), കെ.വി. മര്‍സൂഖ്(എസ്.ഡി.പി.ഐ) എന്നിവരാണ് മത്സരരംഗത്തുള്ളത്. പുനഃക്രമീകരണത്തില്‍ കാര്യമായ വ്യതിയാനങ്ങളൊന്നും ഈ വാര്‍ഡിന് സംഭവിച്ചില്ലെങ്കിലും ഏതാനും ചില വീടുകള്‍ പുതിയ വാര്‍ഡായ തൊട്ടടുത്തുള്ള കല്ലൂരിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.എമ്മിലെ ഷാഹിന 231 വോട്ട് ഭൂരിപക്ഷത്തോടെ 487 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ എ. വസന്തരേഖ 256 വോട്ട് നേടി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഷാഹിന ഇക്കുറി എല്‍.ഡി.എഫി​െൻറ ആദ്യ പട്ടികയില്‍ ഇടം നേടിയില്ല. മുന്നണി ഔദ്യോഗികമായി പ്രഖ്യാപിച്ചത് പി.എസ്. ശ്രീജിത്തിനെയായിരുന്നെങ്കിലും എതിരാളി അജിത്ത് കുമാര്‍ നാട്ടിലെല്ലാവര്‍ക്കും സുപരിചിതനായത് സ്ഥാനാര്‍ഥി മാറ്റത്തിന് കാരണമായെന്നാണ് പൊതുസംസാരം. പൊതുവേ ഇടതുകോട്ടയായ ഇവിടെ ബി.ജെ.പി സ്ഥാനാർഥിയും എസ്.ഡി.പി.ഐ സ്ഥാനാർഥിയും രംഗത്തെത്തിയതോടെ മുന്നണി വോട്ടുകളില്‍ കാര്യമായ വ്യതിയാനത്തിന് സാധ്യതയേറെയാണ്. എല്‍.ഡി.എഫിനൊപ്പം നിന്ന വാര്‍ഡ് ഇത്തവണ വലതു മാറുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തി​െൻറ വിലയിരുത്തല്‍. എന്നാല്‍, കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് പി.പി. ഷാഹിന. കഴിഞ്ഞ തവണ 861 വോട്ടര്‍മാരില്‍ 743പേരായിരുന്നു വോട്ട് ചെയ്തത്. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം 1000 ആണ്. കീച്ചേരി എല്‍.പി സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.