ആറളം ഫാമിൽനിന്ന് രാജവെമ്പാലയെ പിടികൂടി

കേളകം: ആറളം ഫാമിലെ 13ാം ബ്ലോക്കിൽനിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുനരധിവാസമേഖലയിലെ രാജുവി​െൻറ വീടിനോട് ചേർന്ന വിറകുപുരയിൽനിന്നാണ് വനംവകുപ്പ് റാപിഡ് െറസ്പോൺസ് ടീമിലെ പാമ്പുപിടിത്ത വിദഗ്ധൻ കുറ്റിക്കോൽ എം.പി. ചന്ദ്രൻ രാജവെമ്പാലയെ പിടികൂടിയത്. ഇതിനെ പിന്നീട് ആറളം വന്യജീവി സങ്കേതത്തി​െൻറ ഉൾവനത്തിൽ വിട്ടയച്ചു. നാലുമീറ്ററോളം നീളവും പത്ത് കിലോഗ്രാം തൂക്കവുമുള്ള രാജവെമ്പാലയെയാണ് ചന്ദ്രൻ സാഹസികമായി പിടികൂടിയത്. ആറളം, കൊട്ടിയൂർ വനാതിർത്തികളിൽ രാജവെമ്പാലകൾ കൃഷിയിടങ്ങളിലും വീടുകളിലുമെത്തുന്നത് ജനങ്ങളിൽ ഭീതിയുളവാക്കുന്നുണ്ട്. ആറളം വനത്തി​െൻറ അതിർത്തിഗ്രാമങ്ങളായ പൂക്കുണ്ട്, വളയഞ്ചാൽ, തുള്ളൽ, നരിക്കടവ്, മുട്ടുമാറ്റി, കരിയങ്കാപ്പ് എന്നിവിടങ്ങളിൽനിന്ന് സമീപകാലങ്ങളിൽ നിരവധി രാജവെമ്പാലകളെ പിടികൂടിയിരുന്നു. വനംവകുപ്പ് റാപിഡ് െറസ്പോൺസ് ടീമിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.