ബാവലിപ്പുഴയിൽ പ്ലാസ്​റ്റിക് മാലിന്യക്കൂമ്പാരം

കേളകം: ബാവലിപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നു. ടൗണുകളിലെ മാലിന്യംപേറി ഒഴുകാനുള്ള ദുർവിധിയാണ് മലയോരത്തെ ചെറുതും വലുതുമായ പുഴകൾക്കുള്ളത്. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിലും മറ്റുമായി വാഹനങ്ങളിലെത്തിച്ചാണ് പുഴയിൽ മാലിന്യം തള്ളുന്നത്. ഇവ ചീഞ്ഞളിഞ്ഞ് പുഴയിലൂടെ ഒഴുകുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ബാവലി, ചീങ്കണി പുഴയുടെ ഇരുകരയിലുമായി ചെറുതും വലുതുമായ പത്തോളം ടൗണുകളാണ് ഉള്ളത്. ഇവിടെ ഒരിടത്തും മാലിന്യസംസ്കരണ സംവിധാനങ്ങളുമില്ല. ഭൂരിഭാഗവും ബാവലിപ്പുഴയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. മാലിന്യത്തി​െൻറ അതിപ്രസരംമൂലം പുഴകളിലെ പച്ചത്തുരുത്തുകളും അന്യമാവുകയാണ്. അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമായിരുന്ന ചെറുതുരുത്തുകളിലെല്ലാം പ്ലാസ്റ്റിക് മാലിന്യം തങ്ങിക്കിടക്കുകയാണ്. പുഴകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രേമ ഇതിന് പരിഹാരംകാണാൻ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.