അൽഫോൺസ തീർഥാടനം നടത്തി

പേരാവൂർ: ചെറുപുഷ്പ മിഷൻ ലീഗ് പേരാവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ കോളയാട് വിശുദ്ധ അൽഫോൺസ ദേവാലയത്തിലേക്ക് തീർഥാടനയാത്ര നടത്തി. യോഗത്തിൽ പ്രസിഡൻറ് ലിബിൻ കല്ലൻമരുകുന്നേൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കൽ, കോളയാട് പള്ളി വികാരി ഫാ. ജോസഫ് പൂത്തോലിൽ എന്നിവർ സംസാരിച്ചു. പേരാവൂർ ഫൊറോനയിലെ 18 ഇടവകകളുടെ പങ്കാളിത്തത്തോടെ നടത്തിയ േപ്രക്ഷിതറാലിക്ക് അനീറ്റ ശാസ്താംകുന്നേൽ, ബിൻജോ കൊച്ചുകുന്നുംപുറത്ത്, സിസ്റ്റർ ഹെലൻ, ബേബി മറ്റത്തിനാനിക്കൽ, സന്തോഷ് കോക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.