പാടപാഠം തേടി നഗരം പശ്ചിമഘട്ടം കയറുന്നു

സൂപ്പി വാണിമേൽ മംഗളൂരു: നെല്‍കൃഷിയുടെ നല്ല പാഠങ്ങള്‍ തേടി പശ്ചിമഘട്ട മല കയറുന്ന നഗരവാസികളുടെ എണ്ണം ഏറുന്നു. പാടങ്ങളിലെ ചേറിലും ചളിയിലും പണിയാനും സാഹസിക ട്രക്കിങ്ങിലൂടെ കുന്നുകയറാനും വാരാന്ത്യം ചെലവഴിക്കുന്നവര്‍ക്ക് ആതിഥ്യമരുളാന്‍ കര്‍ഷകരും സജ്ജം. ബെല്‍ത്തങ്ങാടിയില്‍നിന്ന് 25 കിലോമീറ്റർ അകലെ ദിഡുപ്പെ ഗ്രാമത്തിലെ കര്‍ഷകര്‍ നാട്ടറിവുകള്‍ മനസ്സിലും പലയിനം നെല്‍വിത്തുകള്‍ പത്തായങ്ങളിലും സൂക്ഷിക്കുന്നു. പേയിങ് െഗസ്റ്റ് ഏര്‍പ്പാടി‍​െൻറ ഉപചാരങ്ങളില്ലാതെ അറിവ് തേടിയെത്തുന്നവരെ അതിഥികളായി കരുതുകയാണ് കര്‍ഷകര്‍. വീട്ടില്‍ തങ്ങാന്‍ ഇഷ്ടപ്പെടാതെ കൂടുതല്‍ സ്വകാര്യത ആവശ്യപ്പെടുന്നവര്‍ക്കായി മുറ്റത്ത് ട​െൻറുകള്‍ ഒരുക്കി. അതിഥികള്‍ അറിഞ്ഞുനല്‍കുന്നത് വാങ്ങും. അടക്കാത്തോട്ടങ്ങള്‍ അതിരിടുന്ന നെല്‍വയലുകളിൽ ഇറങ്ങുന്നവരില്‍ ഐ.ടി, ഗവേഷക വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫസര്‍മാര്‍ വരെയുണ്ട്. കഴിഞ്ഞ വാരം ബംഗളൂരുവില്‍ നിന്നെത്തിയ സാങ്കേതിക വിദ്യാസ്ഥാപനത്തില്‍ നിന്നുള്ള സംഘം ഞാറുനട്ടു. ബംഗളൂരുവിലെ ഐ.ടി കണ്‍സള്‍ട്ടൻറ് ശിവകുമാര്‍ ശിവരാജ് ഈ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയിട്ട കുറച്ച് വയലില്‍ ഇത്തവണ ജൈവകൃഷിയിറക്കി. പരീക്ഷണ ശാലയില്‍നിന്ന് പാടത്തേക്ക് പദ്ധതികളുമായി സര്‍ക്കാര്‍ കൃഷി ഗവേഷണ സ്ഥാപനങ്ങളെയും കര്‍ഷകരെയും നേരത്തേ ബന്ധിപ്പിച്ചിരുന്നു. രാസവളങ്ങളും കീടനാശിനികളും വില്ലനായതിന് തിരുത്താവുകയാണ് മലമുകളിലെ മിഷന്‍. പരമ്പരാഗത കൃഷിരീതികളുടെ കലവറയായ കര്‍ഷക കാരണവന്മാരുടെ നിലവറകളില്‍ 154 ഇനം വിത്തുകള്‍ വരെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.