കേന്ദ്ര സർവകലാശാല: ഡൽഹിയിൽനിന്ന്​ വി.സി വെറും​ൈകയോടെ മടങ്ങി; ഇന്ന്​ ചർച്ച

കാസർകോട്: കേന്ദ്ര സർവകലാശാല ഹോസ്റ്റൽപ്രശ്നം ചർച്ചചെയ്യാൻ ഡൽഹിയിൽപോയ വൈസ് ചാൻസലർ വെറുംൈകയോടെ മടങ്ങി. വർധിപ്പിച്ച ബിരുദാനന്തരബിരുദ സീറ്റുകൾക്ക് ആനുപാതികമായി ഹോസ്റ്റൽ ഉൾെപ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന പഠന സമരത്തിന് പരിഹാരം കാണാനാണ് വൈസ് ചാൻസലർ ഡൽഹിയിലേക്ക് പോയത്. എന്നാൽ, കാര്യമായ ഉറപ്പൊന്നും നൽകിയില്ലെന്ന് കേന്ദ്ര സർവകലാശാല അധികൃതർ പറഞ്ഞു. വിഷയം പരിശോധിച്ച് തീരുമാനം അറിയിക്കുമെന്നാണ് മാനവവിഭവശേഷി വികസനവകുപ്പ് വൈസ് ചാൻസലർക്ക് നൽകിയ മറുപടി. ഇന്ന് ഉച്ചയോടെ വകുപ്പിൽ നിന്ന് എന്തെങ്കിലും നിർദേശങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ പ്രതീക്ഷയിൽ സമരംചെയ്യുന്ന വിദ്യാർഥികളെ ഇന്ന് മൂന്നുമണിക്ക് വൈസ് ചാൻസലർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഹോസ്റ്റൽസൗകര്യം ലഭിക്കുമെന്ന് ഉറപ്പുലഭിച്ചാൽമാത്രം സമരത്തിൽനിന്ന് പിന്മാറിയാൽ മതിയെന്നാണ് വിദ്യാർഥികളുടെ തീരുമാനം. സമരത്തെ തുടർന്ന് സർവകലാശാല പഠനവിഭാഗം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അവധികഴിഞ്ഞ് വിദ്യാർഥികൾ തിങ്കളാഴ്ച കാമ്പസിൽ എത്തി. പുതിയ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികൾ ക്ലാസെടുത്തുകൊണ്ട് പഠനസമരം പുനരാരംഭിച്ചു. കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിസമരത്തെ തുടർന്ന് വൈസ് ചാൻസലറും ഭരണവിഭാഗവും രണ്ടുതട്ടിലായി. അക്കാദമിക് കൗൺസിലി​െൻറ എതിർപ്പ് മാറ്റിവെച്ചുകൊണ്ടാണ് വൈസ് ചാൻസലർ 50 ശതമാനം പി.ജി സീറ്റ് വർധിപ്പിച്ചതെന്നാണ് ഭരണവിഭാഗം പറയുന്നത്. ഇതോടെ ഹോസ്റ്റൽ പ്രശ്നം പരിഹരിക്കേണ്ടത് വൈസ് ചാൻസലറുടെ മാത്രം ഉത്തരവാദിത്തമായി. തുടർന്നാണ് വി.സി ഡൽഹിക്ക് പോയത്. ഹോസ്റ്റൽ ഉൾെപ്പടെയുള്ള അടിസ്ഥാന സൗകര്യം വർധിപ്പിച്ചുകൊണ്ട് സീറ്റ് വർധിപ്പിച്ചാൽ മതിയെന്നാണ് അക്കാദമിക് കൗൺസിലി​െൻറ നിർദേശം. വൻ നഗരങ്ങളോട് ചേർന്നുകിടക്കുന്ന കോളജുകൾക്ക് അടുത്ത് താമസസൗകര്യങ്ങളും പേയിങ്െഗസ്റ്റ് സംവിധാനങ്ങളുമുണ്ടാകും. എന്നാൽ, പെരിയപോലുള്ള പഞ്ചായത്ത് പരിധിയിൽ കുട്ടികൾക്ക് താമസസൗകര്യം ലഭിക്കാൻ പ്രയാസമാണ് എന്നാണ് അക്കാദമിക് കൗൺസിൽ ചൂണ്ടിക്കാണിച്ചത്. ഇത് അംഗീകരിക്കാൻ വി.സി തയാറായില്ല എന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.