ഗ്രാമീൺ ബാങ്ക്​ കോഒാഡിനേഷൻ കമ്മിറ്റി സംസ്​ഥാനസമ്മേളനം

കണ്ണൂർ: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, കേരള ഗ്രാമീൺ ഒാഫിസേഴ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റിയുടെ മൂന്നാമത് സംസ്ഥാനസമ്മേളനം കണ്ണൂരിൽ നടന്നു. ഒാൾ ഇന്ത്യ ഗ്രാമീൺ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.എൻ. ത്രിവേദി ഉദ്ഘാടനംചെയ്തു. കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.ഇ. ഭാസ്കരമാരാർ അധ്യക്ഷതവഹിച്ചു. സി.ഡി. ജോസൻ മുഖ്യാതിഥിയായി. സത്യനാഥൻ, എം.ഡി. ഗോപിനാഥൻ, ജി.വി. ശരത്ചന്ദ്രൻ, വി. ബലറാം, പി. മനോഹർലാൽ എന്നിവർ സംസാരിച്ചു. വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. തുടർന്നു നടന്ന പ്രതിനിധിസമ്മേളനം ഒാൾ ഇന്ത്യ ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ജി. ഗാന്ധി ഉദ്ഘാടനംചെയ്തു. കെ. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. ഗംഗാധരൻ സ്വാഗതവും പി. ഉപേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.